മുഖ്യമന്ത്രി പദം ഉന്നമിട്ടുള്ള നീക്കങ്ങൾ തടയണം ; ബെന്നി ബെഹ്നാൻ മല്ലികാർജുൻ ഖ​ർ​ഗെയ്ക്ക് കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺ​ഗ്രസിൽ ഉയർന്നുവരുന്ന മുഖ്യമന്ത്രി മോഹികൾക്കെതിരെ ബെന്നി ബെഹ്നാൻ എംപി രം​ഗത്ത്. മുഖ്യമന്ത്രി പദം ഉന്നമിട്ടുള്ള നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹ്നാൻ കോൺഗ്രസ് അധ്യഷൻ മല്ലികാർജുൻ ഖ​ർ​ഗെയ്ക്ക് കത്ത് നൽകി. ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന നി​ഗമനത്തിൽ നിന്നാണ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച കോൺ​ഗ്രസിൽ ഉയരുന്നത്. നേതാക്കളും അണികളും ചർച്ച ഏറ്റെടുത്തതോടെ ചില നേതാക്കൾ വിമർശനവുമുയർത്തി. എറണാകുളം ജില്ലയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാവണമെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞതോടെ മുഖ്യമന്ത്രി ചർച്ച അതിരുവിട്ടു. ഷിയാസിനെ വിമർശിച്ച് നേതാക്കൾ രം​ഗത്തെത്തി. ഇത്തരത്തിലുള്ളൊരു ചർച്ചയിലേക്ക് നിലവിൽ പോവാൻ പാടില്ലെന്നാണ് നേതാക്കളുടെ വിമർശനം. ഇതിന് പിന്നാലെയാണ് യുഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ബെന്നി ബെഹ്നാൻ എംപിയുടെ നിർണായകമായ നീക്കം ഉണ്ടായിരിക്കുന്നത്.

കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ വോട്ട് ചെയ്തിരിക്കുന്ന വേളയിൽ ജനങ്ങളുടെ നിലപാടിനെ അവമതിക്കുന്ന രീതിയിൽ ചില നേതാക്കളും അണികളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ മുഖ്യമന്ത്രിപദത്തിനായി പ്രചാരണം നടത്തുന്നു. ഇത് കോൺ​ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തവരെ അവഹേളിക്കുന്നതാണ്. അതോടൊപ്പം തന്നെ ഇതൊരു നാണംകെട്ട രീതിയാണെന്നും ഇത്തരം പ്രചാരണം തടയണമെന്നും കത്തിൽ പറയുന്നു. എന്നാൽ ഏതെങ്കിലും നേതാവിൻ്റെ പേര് കത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...