ശബരിമല സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ചയെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ചയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരും ദേവസ്വം ബോർഡും ന്യായീകരിച്ച് മാറി നിൽക്കാൻ കഴിയില്ല. അയ്യപ്പ സംഗമം പോലും പ്രഹസനം എന്ന് വ്യക്തമായി. സ്വർണം നഷ്ടപ്പെടാൻ ഇടയായ സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദികൾക്ക് എതിരെ നടപടി വേണം. കോൺഗ്രസ് ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. അഖിലേന്ത്യ നേതാക്കൾ വരെ സമരത്തിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളൻ കപ്പലിൽ തന്നെ ഉണ്ടെന്നും ഭരണ തലത്തിൽ ഉള്ള ദുസ്വാധീനം തട്ടിപ്പിന് കളമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടിക ക്രമക്കേടിലും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു. ഇരട്ട വോട്ടർക്ക് രണ്ട് ഐഡി കാർഡ് നൽകി. കേന്ദ്ര ഇലക്ഷൻ കമ്മിഷൻ നൽകിയ നമ്പറുകൾ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇരട്ട വോട്ടിന് നിയമസാധുത ഉണ്ടാക്കാൻ ശ്രമം നടത്തി. കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ ചർച്ചകൾ നടക്കുന്നു. ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....