ഉദ്യോഗാര്‍ഥിയുടെ പരീക്ഷ ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്‍റെ ചിത്രം ; അന്വേഷണത്തിന് ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള ഉദ്യോഗാര്‍ഥിയുടെ പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ  ചിത്രം. ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ഥിയുടെ ചിത്രം നല്‍കേണ്ട ഭാഗത്താണ് സണ്ണി ലിയോണിന്‍റെ  ചിത്രം ഉള്‍പ്പെട്ടത്. ഹാള്‍ ടിക്കറ്റിന്‍റെ  സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയ്ക്ക് പകരം ഹാള്‍ ടിക്കറ്റില്‍ മുന്‍ പോണ്‍ താരം സണ്ണി ലിയോണിന്‍റെ  ചിത്രം അച്ചടിച്ചത് വിദ്യാഭ്യാസ വകുപ്പാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബിആര്‍ നായിഡു ട്വീറ്റ് ചെയ്തു. നിയമസഭയ്ക്കുള്ളില്‍ പോലും നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍നിന്ന് ഇതെല്ലാം പ്രതീക്ഷീക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ അതേപടിയാണ് ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബിസി നാഗേഷിന്‍റെ  ഓഫീസ് പ്രതികരിച്ചു. സണ്ണി ലിയോണിന്‍റെ  ചിത്രമായിരുന്നോ ഹാള്‍ ടിക്കറ്റില്‍ നല്‍കിയതെന്ന് ഉദ്യോഗാര്‍ഥിയോട് ചോദിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവിന്‍റെ  സുഹൃത്താണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതെന്നാണ് അവര്‍ മറുപടി നല്‍കിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...