സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് ഗൃഹപ്രവേശത്തിനു വേണ്ട വീട്ടുസാധനങ്ങള്‍ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനു വേണ്ട വീട്ടുസാധനങ്ങള്‍ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (37), പെരിഞ്ഞനം സ്വദേശി വിജീഷ് (32), പറവൂര്‍ നീണ്ടൂര്‍ കൊണ്ടോളിപ്പറമ്പില്‍ അരുണ്‍ കുമാര്‍ (35) എന്നിവരെയാണു സിറ്റി നിഴല്‍ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്നു പിടികൂടിയത്. അരുണ്‍കുമാറിന്റെ പുതിയ വാടകവീട്ടിലേക്കു വേണ്ട സാധനങ്ങള്‍ പറവട്ടാനിയിലെ കുക്കൂസ് ട്രേഡേഴ്‌സ് എന്ന സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്നു മൂവര്‍ സംഘം മോഷ്ടിക്കുക ആയിരുന്നു.

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളാണു മൂവരും. കഴിഞ്ഞ ഒന്നിന് അര്‍ധരാത്രിയായിരുന്നു സംഭവം. ഒരു പുതിയ വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ മൊത്തത്തില്‍ തിരഞ്ഞെടുത്താണു മോഷ്ടിച്ചതെന്നു പോലീസ് തിരിച്ചറിഞ്ഞതാണു നിര്‍ണായകമായത്. നഗരത്തില്‍ പുതുതായി വാടകവീടുകള്‍ എടുത്തവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ വിയ്യൂരിനു സമീപത്തൊരാള്‍ വാടകവീട് എടുത്തെന്ന വിവരം കണ്ടെത്തി.

തുടര്‍ന്ന് ഈ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ മോഷണസാധനങ്ങളും വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവും കണ്ടെത്തി. തുടര്‍ന്നാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ക്ഷേത്രക്കവര്‍ച്ച അടക്കം ഒട്ടേറെ കേസുകളുണ്ട്. ഈസ്റ്റ് എസ്‌എച്ച്‌ഒ പി.ലാല്‍കുമാര്‍, എസ്‌ഐ എ.ആര്‍ നിഖില്‍, നിഴല്‍ പോലീസ് എസ്‌ഐമാരായ എന്‍.ജി സുവൃതകുമാര്‍, പി.എം റാഫി, കെ.ഗോപാലകൃഷ്ണന്‍, പി.രാഗേഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...