പാര്‍ട്ടി പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി സ്റ്റൈല്‍മന്നന്‍ : മുഖ്യനാകില്ല മോശമായ ഭരണത്തെ മാറ്റി മറിക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നെെ : രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി രജനീകാന്ത്. ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ ഗൗരവകരമായി ആലോചിക്കുന്നുവെന്നും മോശമായ ഭരണ സംവിധാനത്തെ നന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച്‌ ഏറെ നാളായി ആലോചിക്കുന്നു. ഡി.എം.കെ,​ എ.ഐ.എ.ഡി.എം.കെ ക്കുമെതിരെ  രജനീകാന്ത് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രണ്ട് അസുര ശക്തികളെന്നായിരുന്നു ഇരുപാര്‍ട്ടികളെയും രജനീകാന്ത് പരാമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ പാര്‍ട്ടികള്‍ രംഗത്തു വരുന്നതെന്നും,​ പണബലവും ആള്‍ബലവുമുള്ള” പാര്‍ട്ടിയാണെന്നും രജനീകാന്ത് വിമര്‍ശിച്ചു.

“മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തില്‍ കൊണ്ടുവരും. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വിദഗ്ധസമിതി രൂപീകരിക്കും. നിലവിലെ രാഷ്ട്രീയവവ്യവസ്ഥ മാറണം. മാറ്റം ജനങ്ങളുടെ മനസിലുണ്ടാകണം. പാര്‍ട്ടി പ്രസിഡന്റിന് ഭരണത്തില്‍ ഇടപെടാനാകില്ല. അധികാര സ്ഥാനങ്ങളിലുള്ളവര്‍ 50 വയസ് കഴിഞ്ഞവരാണ്. പാര്‍ട്ടിയില്‍ യുവരക്തം വേണം. പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമെന്നും  ഭരണസംവിധാനം പൂര്‍ണമായും അധപതിച്ചിരിക്കുന്നുവെന്നും”.-രജനീകാന്ത് പറഞ്ഞു. അതേസമയം,​ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച്‌ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയില്ല.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2021 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ അദ്ദേഹം പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്ത് വരുമെന്ന് അണികള്‍ ഉറച്ചു വിശ്വസിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...