സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ മർദ്ദിച്ച സംഭവം : പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരിയെ ഹെല്‍മെറ്റ് കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പുതിയകാവ് സ്വദേശി ഷിജിക്കാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭര്‍ത്താവ് സതീഷ് ആണ് മര്‍ദിച്ചതെന്ന് ഷിജിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് നടന്ന സംഭവത്തില്‍ ഇന്ന് മാത്രമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.

മര്‍ദ്ദനമേറ്റത്തിന് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയോടൊപ്പം ഷിജി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കണോ എന്നാണ് പോലീസ് ആദ്യം ചോദിച്ചതെന്ന് ഷിജി പറഞ്ഞു. എന്നാല്‍ കേസെടുക്കണമെന്ന് ഷിജിയും സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും കര്‍ശന നിലപാടെടുത്തു. എന്നിട്ടും വളരെ വൈകിയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഫോണ്‍ വിളിച്ച്‌ സുജിതക്ക് നല്‍കാന്‍ പറ‍ഞ്ഞെന്നും ഇത് ചെയ്യാത്തതിനാണ് മര്‍ദിച്ചതെന്നുമാണ് ആരോപണം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷിജിയുടെ കൈ ഒടി‍ഞ്ഞിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. പ്രതി സതീഷും കുടുംബവും ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...