പത്തനംതിട്ട: സപ്ലൈകോയിലെ പത്തു വർഷമായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ജീവനക്കാർക്ക് മിനിമം കൂലി നടപ്പിലാക്കണമെന്നും പത്തനംതിട്ട ജില്ലാ സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ (എ.ഐ.ടി.യു.സി) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്ത് മണിക്കൂർ മുതൽ 11 മണിക്കൂർ വരെയാണ് ഈ തൊഴിലാളികൾ ഇപ്പോള്‍ ജോലി ചെയ്യുന്നതെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. കൺവൻഷൻ എ. ഐ.ടി.യു സി ജില്ലാ സെക്രട്ടറി ഡി.സജി ഉത്ഘാടനം ചെയ്തു, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ആർരാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. അജ്മൽ, സജികുമാർ, മഞ്ചേഷ്, ഷാഹിദ എന്നിവർ പ്രസംഗിച്ചു.
സപ്ലേകോയിലെ പത്തു വർഷമായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം : എ.ഐ.ടി.യു.സി
RECENT NEWS
Advertisment