നെല്ലുസംഭരണം സുഗമമാക്കാന്‍ സപ്ലൈകോ ചര്‍ച്ച നടത്തി

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : മഴക്കെടുതി മൂലം നെല്ലുസംഭരണത്തില്‍ തടസം വരാതിരിക്കാന്‍ സപ്ലൈകോ കേരള റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലിന്റെ നിര്‍ദേശപ്രകാരം നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച്  സംഭരണം സുഗമാക്കുന്നതിനായിരുന്നു ചര്‍ച്ച.

സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ നടത്തിയ ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടു. കര്‍ഷകരുമായുള്ള ധാരണയില്‍ ഈര്‍പ്പം കൂടുതലുള്ള നെല്ല്  ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് സംഭരിക്കണം. കര്‍ഷകരുടെ നഷ്ടം ലഘൂകരിക്കുന്നതിന് മില്ലുടമകള്‍ നടപടി സ്വീകരിക്കും.

നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതല്‍ വാഹനങ്ങള്‍, ചാക്കുകള്‍ എന്നിവ മില്ലുടമകള്‍ ക്രമീകരിക്കും. ഇത്തരത്തില്‍ സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്‌ക്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയ്ക്കു മുമ്പ് ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കുന്നതിനുള്ള അനുമതി മില്ലുടമകള്‍ക്ക് സപ്ലൈകോ നല്‍കും. നെല്ല്, അരി എന്നിവ സൂക്ഷിക്കുന്നതിന് കൂടുതല്‍ ഗോഡൗണുകള്‍ ആവശ്യമെങ്കില്‍ അതിനുള്ള അനുമതിയും സപ്ലൈകോ നല്‍കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...