സപ്ലൈകോ ‘ചോട്ടു’ ഗ്യാസ് സിലിണ്ടറിന്റെ വിതരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അഞ്ചുകിലോ ഗ്യാസ് സിലിണ്ടര്‍ ‘ചോട്ടു’ വിതരണം ആരംഭിച്ചു. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനും സപ്ലൈകോയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണം. കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, പനമ്പിള്ളി നഗര്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വില്പന തുടങ്ങിയതായി സിഎംഡി പി.എം. അലി അസ്ഗര്‍ പാഷ അറിയിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു സമീപത്തുള്ള എല്‍പിജി ഔട്ട് ലെറ്റുകളില്‍ നിന്ന് എത്തിച്ചു തരുന്ന സിലിണ്ടറുകള്‍ അതത് ഡിപ്പോകളില്‍ റെസിപ്പ്റ്റ് ചെയ്ത് ഔട്ട് ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്റെ ക്ലെയിംസ് അതാത് താലൂക്ക് ഡിപ്പോകള്‍ വഴി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കും.

സംശയ നിവാരണത്തിനായി കൊച്ചി ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം: 9447975243. ഐഒസി, ബിപിഎസ്എസ്, ഇന്‍ഡ്യന്‍  സെയില്‍സ്  ഓഫീസര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും: മഞ്ജുഷ  (തിരുവനന്തപുരം  ഫീല്‍ഡ്  ഓഫീസര്‍) – 9447498247,  സൂര്യാ (കൊച്ചി ആന്‍ഡ്  ആലപ്പി  സെയില്‍സ്  ഓഫീസര്‍)-9447498252, രാഹുല്‍ (കൊല്ലം ഫീല്‍ഡ് ഓഫീസര്‍) 9447763641, സയ്യദ് മുഹമ്മദ്  (കോട്ടയം/ പത്തനംതിട്ട ഫീല്‍ഡ് ഓഫീസര്‍ ) 9447498254, ഡാല്‍ബിന്‍  (എറണാകുളം  ആന്‍ഡ് ഇടുക്കി സെയില്‍സ് ഓഫീസര്‍) 9447498249, റോഷിനി  (തൃശൂര്‍  ഫീല്‍ഡ്  ഓഫീസര്‍)- 9447498248, ഗീതുമോള്‍ (പാലക്കാട് /മലപ്പുറം ഫീല്‍ഡ്  ഓഫീസര്‍ ) 9447498251, റെജീന  (കോഴിക്കോട്  ഫീല്‍ഡ്  ഓഫീസര്‍) 9447498255, ശ്രീനാഥ്  (കണ്ണൂര്‍/ കാസര്‍കോഡ്  ഫീല്‍ഡ്  ഓഫീസര്‍)- 9446328889.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി ദുരന്തം : അന്നത്തെ വി.എസിന്റെ ഇടപെടൽ ഓർമിപ്പിച്ച് വി.എ. അരുൺകുമാർ

0
വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും...

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...