കലഞ്ഞൂരില്‍ സപ്ലൈകോ സൂപ്പര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിലെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണത്തില്‍ സപ്ലൈകോയുടെ പങ്ക് വലുതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കലഞ്ഞൂരില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സപ്ലൈകോ സൂപ്പര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥാനങ്ങളില്‍ വിലക്കയറ്റം ഏറുമ്പോഴും കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത് കമ്പോളത്തിലെ സപ്ലൈകോയുടെ ഇടപെടല്‍ കാരണമാണ്. കുത്തക കമ്പനികള്‍ കേരളത്തില്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ റേഷന്‍ പൊതുവിതരണ രംഗത്ത് ജനങ്ങളുടെ അത്താണിയായ സപ്ലൈകോയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ കഴിയണം. അതിനായി ജനങ്ങള്‍ സബ്സിഡി ഉത്പന്നങ്ങള്‍മാത്രം വാങ്ങാതെ നോണ്‍ സബിസിഡി ഉത്പന്നങ്ങള്‍കൂടി സപ്ലൈകോ വഴി വാങ്ങാന്‍ തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ആദ്യ വില്‍പന നടത്തി. സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം അരുണ്‍കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ മനോജ് കുമാര്‍, ടി.തുളസീധരന്‍, അനീഷ് ഗോപിനാഥ്, കെ.സോമന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹനകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ച 102-ാമത് വില്പനശാലയാണ് കലഞ്ഞൂരിലെ സൂപ്പര്‍ സ്റ്റോര്‍. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും പൊതുവിപണിയേക്കാള്‍ കുറഞ്ഞവിലയില്‍ സപ്ലൈകോ സൂപ്പര്‍ സ്റ്റോറില്‍ ലഭ്യമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...