സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് സപ്ലൈകോ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാരെ സപ്ലൈകോ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി മാസത്തെ വിൽപ്പനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ കേന്ദ്ര കാര്യാലയത്തിൽ നിന്ന് ഡിപ്പോകളിലേക്ക് ആവശ്യപ്പെട്ടിരുന്നു. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകത ഇല്ല എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരിയിൽ മേൽപ്പറഞ്ഞ ഡിപ്പോകളിൽ സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ ആവുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി.

പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി 5 സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ 8 സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് ആർ പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റൻറ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റൻറ് എ. സനിതകുമാരി എന്നിവരെയാണ് നിരുത്തരവാദപരമായി കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവ് പ്രകാരം സസ്പെൻഡ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....