ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം ; മന്ത്രിയെ കൊല്ലാൻ വാളുമായി ഇറങ്ങുന്നത് മര്യാദയാണോ ; വീണാ ജോർജിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പിന്തുണയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ആര് ചത്താലും ജനിച്ചാലുമെല്ലാം ആരോഗ്യമന്ത്രിയുടെ തലയിലാണെന്നും യഥാർത്ഥ പ്രതികളെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും മന്ത്രിയെ കൊല്ലാൻ വാളുമായി ഇറങ്ങുന്നത് മര്യാദയാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് പാതകമാണെന്നും രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

സർക്കാർ ആശുപത്രികളിലേത് ഉൾപ്പെടെ സംസ്ഥാനത്തെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്ന ചികിത്സാപിഴവുകൾക്ക് പിന്നാലെ ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത്‌കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിഷേധങ്ങളാണ് നടത്തുന്നത്. ഇതിന് പിന്നാലെയാണ് പരസ്യപിന്തുണയുമായി വെള്ളാപ്പള്ളി തന്നെ രംഗത്തെത്തിയത്. ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടാകുന്ന വ്യക്തിഹത്യ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുൻകൂട്ടി കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന നിലയിലാണ് ആരോഗ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്റെയും യൂത്ത്‌കോൺഗ്രസ് പോലുള്ള സംഘടനകളുടെയും സമീപനമെന്നും വീണാ ജോർജിനെ പിന്തുണച്ചു കൊണ്ട് വെള്ളാപ്പള്ളി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...