തൃതലപഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ കൂടും : ജോസ് കെ മാണി എംപി

For full experience, Download our mobile application:
Get it on Google Play

റാന്നി/വെച്ചൂച്ചിറ : അടുത്തുവരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളെക്കാൾ ജനപിന്തുണ പ്രാദേശിക പാർട്ടികൾക്ക് ഏറുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന വിഷയങ്ങളിലും കാർഷിക പ്രശ്നങ്ങളിലും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായ നിലപാട് സ്വീകരിച്ച് കേരള കോൺഗ്രസ് (എം) ജനങ്ങൾക്കൊപ്പം അടിയുറച്ചു നിൽക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കേരള കോൺഗ്രസ് (എം)പാർട്ടി നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടിയുടെ വിശ്വാസ്യത തകർക്കുവാൻ ലക്ഷ്യമിട്ട് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന മുന്നണി മാറ്റ ചർച്ചകൾ കേരള സമൂഹത്തിൽ വില പോവില്ലെന്നും കേരള കോൺഗ്രസ് (എം)പാർട്ടി എക്കാലവും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

വനം-വന്യ ജീവി വിഷയത്തിൽ ശ്വാസത പരിഹാരം കാണുവാൻ കേരള കോൺഗ്രസ് (എം) നിയോഗിച്ച എക്സ്പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻതന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൈമാറുമെന്നും ജോസ് കെ മാണി എംപി പറഞ്ഞു. കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റി വെച്ചൂചിറയിൽ സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളാ കോൺഗ്രസ്‌ (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ സജി അലക്സ്‌, സംസ്ഥാന സ്റ്റീറിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മനോജ്‌ മാത്യു, ഡോ. വർഗീസ് പേരയിൽ, ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, ബിബിൻ കള്ളംപറമ്പിൽ, ഷെറി തോമസ്, ബോബി കാക്കനാപള്ളിൽ, റിന്റോ തോപ്പിൽ, എംസി ജയകുമാർ, ടോമ്മി വടക്കേമുറി,മാത്യു നൈനാൻ, ഹാൻലി ജോൺ,ടോം ആയല്ലൂർ,റോസമ്മ സക്കറിയ, ബെഹനാൻ ജോസഫ്, ജോൺ വി തോമസ്, ടിബു പുരക്കൽ, ദിലീപ് ഉതിമൂട്,ശോഭ ചാർളി, ബാബു അന്ത്യൻകുളം,ടോമി പാറകുളങ്ങര,പൊന്നി വെച്ചൂച്ചിറ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....