ലോകചിത്രകലയുടെ വളർച്ചയ്ക്ക് ക്രൈസ്തവദേവാലയങ്ങൾ നൽകിയ പിന്തുണ മഹത്തരവും നിസ്തുലവും : ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : ലോകത്തെ ഏറ്റവും മഹത്തായ പെയിന്റിങ്ങുകളിൽ മിക്കതും ക്രൈസ്തവദേവാലയങ്ങളിലെ അൾത്താരവരകളാണെന്നും ചിത്രകലയുടെ വളർച്ചയ്ക്ക് ക്രൈസ്തവസഭകൾ വഹിച്ച പങ്ക് മഹത്തരവും നിസ്തുലമാണെന്നും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരന്‍  ജിതേഷ്ജി പറഞ്ഞു. കോന്നി, തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്ന ‘അഡിൻ മെമ്മോറിയൽ’ എക്യുമനിക്കൽ ചിത്രരചനാമത്സരം ‘കളേർസ് ഓഫ് ലവ് -2023 ‘ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന നൂറുകണക്കിന് കുഞ്ഞുങ്ങളുടെ തൂലികത്തുമ്പിലൂടെ ആറു വയസ്സിൽ ലോകത്തോട് വിടപറഞ്ഞ അഡിൻ എന്ന കുരുന്നുപ്രതിഭയുടെ ഓർമ്മ നിലനിൽക്കുമെന്നും ജിതേഷ്ജി പറഞ്ഞു.

തണ്ണിത്തോട് വലിയപള്ളി വികാരി ഫാ. അജി തോമസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഫാ. ജോർജ് പ്രസാദ്, റവ. ഫാ. സിനോയ് ടി തോമസ്, റവ . ഫാ കോശി വി വർഗീസ്, കാതോലിക്കറ്റ് കോളേജ് ബർസാർ പ്രൊഫ. ബിനോയ്‌ ടി തോമസ്, സിബി സോമൻ, മത്തായി ജോഷ്വാ, കെ. ജെ ഫിലിപ്പ്, ബിജു സി.എസ്, കെ. വി സാമുവേൽ, കിഴക്കേതിൽ, ജിതിൻ, ജോൺ തോമസ് തുടങ്ങിയവർ സംസാരിച്ചു. സൺ‌ഡേ സ്കൂളുകളുടെ ഹെഡ്മാസ്റ്റർമാരായ മോനച്ചൻ തണ്ണിത്തോട് സ്വാഗതവും ഡോ. ബിനോയ്‌ .റ്റി. തോമസ് നന്ദിയും പറഞ്ഞു. മത്സരത്തില്‍  ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡും, മെമെന്റോയും നൽകിയത് കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...