കോന്നി : നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എൻ എഫ് ഐ ഡബ്ല്യു. നഴ്സുമാർക്ക് പതിനാല് ദിവസം ഡ്യൂട്ടിയും ഏഴ് ദിവസം അവധിയും അനുവദിക്കുക, സൗജന്യ കൊവിഡ് ടെസ്റ്റും പരിശോധനകളും ലഭ്യമാക്കുക, കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് താമസ സൗകര്യവും ഭക്ഷണവും നൽകുക, അധിക ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് അധിക വേതനം ഉറപ്പാക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണയുമായാണ് എൻ എഫ് ഐ ഡബ്ല്യു എത്തിയത്.
എൻ എഫ് ഐ ഡബ്ല്യു ദേശീയ സമിതി അംഗം എം.പി മണിയമ്മയുടെ നേതൃത്വത്തില്‍ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലില്ലിക്കുട്ടി, ബിന്ദു കീച്ചേരി, അജിതാ കുമാരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.