ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം : ഒന്നാംപ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാലക്കാട്ട് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി അബ്ദുൾ സലാമിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ സുപ്രീ കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അബ്ദുൾ സലാം നാല് വർഷവും പത്ത് മാസവുമായി ജയിലിൽ കഴിയുകയാണെന്നും കേസിലെ പ്രധാനപ്പെട്ട എട്ട് സാക്ഷികളുടെ വിസ്താരം പൂർത്തിയായെന്നും ഇതിൽ മൂന്ന് പേർ ദൃക്സാക്ഷികളാണെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി. ആകെ 446 സാക്ഷികളാണ് കേസിൽ ഉളളത്.

വിചാരണ നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് സീനിയർ അഭിഭാഷകൻ ആർ. ബസന്തും അഭിഭാഷകൻ പി. വിഷ്ണുവും വാദിച്ചു.ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ അൽജോ കെ. ജോസഫ് എതിർത്തു. അബ്ദുൾ സലാമിന്റെ ക്രിമിനൽ പശ്ചാത്തലം കോടതി കണക്കിലെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ ഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം; ഭക്ഷണത്തിൽ ചത്ത പല്ലി കണ്ടെത്തിയതായി പരാതി

0
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത...

കൂറുമാറ്റ കണക്കുകൾ പുറത്ത് ; പട്ടികയിൽ ബിജെപി രണ്ടാം സ്ഥാനത്ത്, കേരളത്തിൽ നിന്ന് ആരും...

0
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 സാമാജികര്‍. 2022...

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍

0
കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍...

അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം നടന്നു

0
അടൂർ : ലൈഫ് ലൈൻ ആശുപത്രിയില്‍ നടന്ന ലോക ഫാർമസിസ്റ്റ് ദിനാചരണം...