കേരളത്തിലേക്ക് മടങ്ങാനുള്ള മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി. മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് കപിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞു. മൂന്നുമാസത്തേക്ക് നാട്ടിലേക്ക് പോകാനായിരുന്നു മഅദനിക്ക് അനുവാദം ലഭിച്ചിരുന്നത്. എന്നാൽ ഇക്കാര്യം പൂർണ്ണമായും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി യാത്ര മുടക്കാനായിരുന്നു കർണ്ണാടക സർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാടെന്ന് മഅദിനയുടെ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ അറിയിച്ചു. വിചിത്രമായ പല കാരണങ്ങൾ കൊണ്ടും ഇക്കാര്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കപിൽ സിബൽ പറഞ്ഞു.

നിലവിൽ മഅദനിക്ക് ബെം​ഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുള്ളത്. ഇതുമാറ്റി നാട്ടിലേക്ക് പോകാനുള്ള അനുമതിക്കാണ് സുപ്രീംകോടതിയിൽ നേരത്തെ ഹർജി സമർപ്പിച്ചിരുന്നത്. ഇക്കാര്യത്തിൽ തിങ്കഴാഴ്ച്ച വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ കർണ്ണാടക സർക്കാരിന്റെ ഭാ​ഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷയത്തിൽ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...