ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി പരിസരത്തെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. രജിസ്‌ട്രി സ്‌റ്റാഫ്, കോര്‍ഡിനേറ്റ് ഏജന്‍സികളുടെ സ്‌റ്റാഫ് അഭിഭാഷകര്‍, അവരുടെ സ്‌റ്റാഫ് തുടങ്ങി എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ ഓഫീസിലോ അതിന്റെ പരിസരങ്ങളിലോ എത്തുന്നത് ഒഴിവാക്കുകയും ഉടന്‍ ചികിത്സ തേടുകയും വേണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യാമായി പാലിക്കണമെന്നും അറിയിച്ചു. മൂന്നില്‍ കൂടുതല്‍ ആളുകള്‍ ഒരു സമയം ലിഫ്‌റ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നും മുകളിലേക്ക് പോകാന്‍ മാത്രം ലിഫ്‌റ്റ് ഉപയോഗിക്കുകയും താഴേക്ക് പടികളിലൂടെ ഇറങ്ങണം. 3,400 ല്‍ അധികം ജീവനക്കാരുള്ള കോടതിയില്‍ 40 ഓളം സ്റ്റാഫുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.