കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഇഡിയെ വിമര്‍ശിച്ച് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മതിയായ തെളിവുകളില്ലാതെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഇഡിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. നിരവധി കേസുകളില്‍ ഈ പ്രവണത കണ്ടിട്ടുള്ളതായി സുപ്രിംകോടതി പറഞ്ഞു. ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയാത്തത് ആശങ്കാജനകമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി കേസുകളില്‍ ഇതേ രീതി കണ്ടിട്ടുണ്ടെന്നും യാതൊരടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും ബെഞ്ച് കുറ്റപ്പെടുത്തി.

തെളിവുകളില്ലാതെയാണ് ഇഡി കേസെടുക്കുന്നതെന്ന കോടതിയുടെ ധാരണ തിരുത്താന്‍ ആവശ്യമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു പ്രതികരിച്ചു. ഛത്തീസ്ഗഢ് മദ്യ കുംഭകോണ കേസിലെ പ്രതി അരവിന്ദ് സിങ് സമര്‍പ്പിച്ച ജാമ്യ ഹർജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിരീക്ഷണം. കോടിക്കണക്കിന് രൂപയുടെ മദ്യ കുംഭകോണത്തില്‍ സിങ്ങിന് പങ്കുണ്ടെന്ന് രാജു ആരോപിച്ചിരുന്നു എന്നാല്‍ കോടതിയില്‍ ഈ വാദം തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇഡിക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...