ന്യൂഡൽഹി: രാഷ്ട്രീയത്തിൽ തൊലിക്കട്ടി വേണമെന്ന് ഓർമിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരായ ബി.ജെ.പിയുടെ ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീംകോടതി തള്ളി. രാഷ്ട്രീയ പോരാട്ടത്തിന് സുപ്രീംകോടതിയെ വേദിയാക്കരുതെന്ന് നിരവധി തവണ തങ്ങൾ ആവർത്തിച്ചതാണെന്ന് ഓർമിപ്പിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് 10 ലക്ഷം രൂപ കോടതി ചെലവ് നൽകണമെന്നുകൂടി ആവശ്യപ്പെട്ടുവെങ്കിലും ഉത്തരവിൽ അതൊഴിവാക്കി.ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ ലഭിച്ചാൽ ബി.ജെ.പി പട്ടിക ജാതി-പട്ടിക വർഗ സംവരണം റദ്ദാക്കുമെന്ന രേവന്ത് റെഡ്ഢിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി തെലങ്കാന ജനറൽ സെക്രട്ടറി കാരം വെങ്കിടേശ്വരലു സമർപ്പിച്ച ഹർജിയാണ് തള്ളിയത്. മാനനഷ്ടക്കേസ് തെലങ്കാന ഹൈകോടതിയും നേരത്തെ തള്ളിയിരുന്നു. ഇതേ ത്തുടർന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം സുപ്രീംകോടതിയിലെത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























