കീം ഹർജിയിൽ സർക്കാരിന് നോട്ടീസയക്കാതെ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽ​ഹി : കീം റാങ്ക് പട്ടിക പുന:ക്രമീകരിച്ചതുമായി ബന്ധപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസയക്കാതെ സുപ്രീംകോടതി. ഹർജി നൽകിയ കേരള സിലബസ് വിദ്യാർത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർക്കാർ അപ്പീൽ നൽകുമോയെന്നും കോടതി ചോദിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനം എടുക്കില്ലെന്ന് സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് നരസിംഹയുടെ പരാമർശം. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. കേരള വി​ദ്യാർത്ഥികൾക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹാജരായത്.

കേരള സർക്കാർ നയത്തിലല്ല, കൊണ്ടുവന്ന രീതിയാണ് പ്രശ്നമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയാണ് കേരള സിലബസിലുള്ള വിദ്യാർത്ഥികൾ നേരിട്ടതെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. പരീക്ഷാഫലത്തിന് ഒരു മണിക്കൂർ മുമ്പാണ് മാറ്റം വരുത്തിയതെന്നും ഹർജിക്കാർ അറിയിച്ചു. സർക്കാർ അപ്പീൽ നൽകുമോ എന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. പ്രവേശന പരീക്ഷകളെ ബാധിക്കുന്ന തരത്തിൽ നിലപാടെടുക്കാതിരുന്ന കോടതി കേരളത്തിന്റെ നിലപാട് സ്റ്റാൻഡിംഗ് കൗൺസലിനോട് ചോദിച്ചു. തുടർന്ന് കേസ് പരി​ഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....