വി സി നിയമനത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നുവെന്ന് സുപ്രീംകോടതി ഇടപെടലിലൂടെ വ്യക്തമായി ; മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി സി നിയമനത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നുവെന്ന് സുപ്രീംകോടതി ഇടപെടലിലൂടെ വ്യക്തമായെന്നും കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരിന് അധികാരമുണ്ട് എന്നുള്ളതാണ് കോടതി ഇടപെടലിലൂടെ വ്യക്തമായത്. ചാൻസിലർക്ക് കേരളത്തിലെ അക്കാദമി സമൂഹത്തിൽ നിന്ന് ഒരാളെ എങ്ങനെ കണ്ടെത്താനാകും. അതുകൊണ്ടാണ് സർക്കാർ പട്ടികയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന് സുപ്രീംകോടതി പറയുന്നത് മന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനത്തിലെ സർക്കാർ – ഗവർണർ തർക്കത്തിനാണ് സുപ്രീംകോടതി സമവായം കണ്ടെത്തിയത്. വി സി നിയമനത്തിലെ പ്രധാന തർക്ക വിഷയമായ സെർച്ച്‌ കമ്മിറ്റി രൂപീകരണം സുപ്രീംകോടതി ഏറ്റെടുത്തു. സെർച്ച്‌ കമ്മിറ്റി രൂപീകരണത്തിനായി നാലു പേരുകൾ വീതം നൽകാൻ സംസ്ഥാനത്തോടും ഗവർണറോടും കോടതി നിർദേശിച്ചു. ഇരുവരും നൽകുന്ന പേരുകളിൽ നിന്നായിരിക്കും സെർച്ച് കമ്മിറ്റി സുപ്രീംകോടതി രൂപീകരിക്കുക. അഞ്ച് അംഗ സെർച്ച് കമ്മിറ്റിയിൽ ഒരു അംഗം യുജിസി നോമിനി ആയിരിക്കും. പേരുകൾ നാളെ നൽകാമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.

സുപ്രീം കോടതി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയുടെ നിർദേശത്തിൽ ചാൻസിലർ സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും നിർദേശം നൽകി. സെർച്ച്‌ കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചാൽ തർക്കത്തിന് പരിഹാരം ആകും എന്ന് സംസ്ഥാനം അറിയിച്ചു. താത്കാലിക വിസി നിയമനത്തിനെതിരെയുള്ള കേരളത്തിലെ നിലപാട് നിയമപരമായി ശരിയാണെന്ന് കോടതി നീരിക്ഷിച്ചു. യുജിസി ചട്ടം പാലിക്കാതെയാണ് ചാൻസിലർ തീരുമാനമെടുത്തതെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. വി സി നിയമനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് ഇരുകൂട്ടരോടും സുപ്രീംകോടതി ആവിശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...