ഹൈക്കോടതി ജഡ്ജിമാരുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്ന നിലപാട് സുപ്രീംകോടതി ആവര്‍ത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാരുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്ന നിലപാട് സുപ്രീംകോടതി ആവര്‍ത്തിച്ചു. പൊതുജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് രാജ്യത്തെ നിയമ സംവിധാനം ഉയരണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു. ക്രിമിനല്‍ അപ്പീലുകളില്‍ വിധി പറയുന്നതില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി 3 വര്‍ഷത്തോളം കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജഡ്ജിമാര്‍ക്ക് ഒരു സ്വയം മാനേജ്‌മെന്റ് സംവിധാനം ഉണ്ടാകണമെന്നും കേസ് ഫയലുകള്‍ കുന്നുകൂടുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഒരു ജഡ്ജിക്ക് ദിവസം ഒരു ക്രിമിനല്‍ അപ്പീലില്‍ തീരുമാനം എടുക്കാന്‍ കഴിയുമെങ്കില്‍ വലിയ നേട്ടമാണ്. ജഡ്ജി ദിവസം ഒരു ജാമ്യ ഹര്‍ജി മാത്രമേ തീര്‍പ്പാക്കൂ എന്ന് പറയുന്നതില്‍ പരിശോധന ആവശ്യമാണ്‌. ഒരു സ്കൂള്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുക എന്നതല്ല ഞങ്ങളുടെ ഉദ്ദേശം. വ്യക്തമായ മാര്‍ഗനിര്‍ദേശം ഉണ്ടായിരിക്കണം – ജസ്റ്റിസ്‌ സൂര്യകാന്ത് നിലപാട് വിശദീകരിച്ചു. കേസുകള്‍ തുടര്‍ച്ചയായി മാറ്റിവെയ്ക്കുന്നതിനെക്കുറിച്ചും കോടതി മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവണത നീതിന്യായ വ്യവസ്തയുടെ വിശ്വാസ്യത തകര്‍ക്കുകയും സമയബന്ധിതമായി നീതി ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...