തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് നാലു വര്‍ഷമായി കേസ് നടത്തിയത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി പ്രതികള്‍ വിചാരണ നേരിടണമെന്നത് കറതീര്‍ന്ന കോണ്‍ഗ്രസ്സ് നേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ വിജയമാണ്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമനം എടുത്തപ്പോള്‍ ജനപ്രതിനിധികള്‍ക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന എറണാകുളം സിജെഎം കോടതിയെ ആണ് ആദ്യം ചെന്നിത്തല സമീപിച്ചത്.
പിന്നീട് തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് എത്തിയെങ്കിലും ഒരുവര്‍ഷം അനക്കമില്ലാതിരുന്നു. തുടര്‍ന്ന് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയും പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോവുകയും വിധി എതിരായപ്പോള്‍ സുപ്രീം കോടതിയില്‍ വിധിക്കെതിരായി ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.
കേസില്‍ ചെന്നിത്തല കക്ഷി ചേര്‍ന്നതോടെ മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സ് പോലും കേസില്‍ നിന്ന് പിന്നോട്ടു മാറി. എന്നാല്‍ താന്‍ തുടങ്ങിവെച്ചത് ഇടയ്ക്കിട്ടു പോകാന്‍ തയ്യാറല്ല എന്നു പറഞ്ഞ് ചെന്നിത്തല മുന്നോട്ടു പോകുകയായിരുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിധി വന്നതോടെ ഏറ്റവും അധികം സന്തോഷിക്കുന്നത് കെ.എം മാണിയായിരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ജോസ് കെ. മാണിക്ക് സന്തോഷം ഉണ്ടെങ്കിലും അത് പുറത്തുകാണിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.