സുപ്രീംകോടതിയിലേക്ക് രണ്ട് പുതിയ ജഡ്‌ജിമാർ ; കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രണ്ട് പുതിയ സുപ്രീംകോടതി ജഡ്‌ജിമാരെ കൂടി നിയമിച്ച് കേന്ദ്രം. ഇതോടെ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ അംഗബലം പൂർണമായി. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരെയാണ് വെള്ളിയാഴ്‌ച്ച സുപ്രീം കോടതിയിലേക്ക് നിയമിച്ചത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ ആകെ അംഗസംഖ്യ 34 ആയി.

“ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള വ്യവസ്ഥകൾ അനുസരിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി ഇനിപ്പറയുന്ന ഹൈക്കോടതി ചീഫ് ജസ്‌റ്റിസുമാരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിച്ചു. അവർക്ക് എന്‍റെ ആശംസകൾ. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് രാജേഷ് ബിന്ദൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് അരവിന്ദ് കുമാർ” നിയമമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്‌തു.

ഇരുവരും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നതോടെ പരമോന്നത കോടതിയിൽ ചീഫ് ജസ്‌റ്റിസ് ഉൾപ്പെടെ 34 ജഡ്‌ജിമാരാവും. ഇത് സുപ്രീം കോടതിയുടെ പരമാവധി അംഗസംഖ്യയാണ്. ഇവരുടെ പേരുകൾ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തത്‌. ഇതിനിടയിൽ കഴിഞ്ഞയാഴ്‌ച്ച സുപ്രീം കോടതിയിൽ അഞ്ച് ജഡ്‌ജിമാരെ കൂടി നിയമിച്ചിരുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും

0
തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും....

അപകടത്തിൽ കൈവിരൽ നഷ്ടമായ യുവാവിന് കാലിലെ വിരൽ വെച്ചുപിടിപ്പിച്ചു ; ചലനശേഷി വീണ്ടെടുത്ത് രോഗി

0
കോഴിക്കോട് : ആറ് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടപ്പെട്ട് ജീവിതം...

കോക്രോച്ച് ജനത പാര്‍ട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പങ്കെടുക്കും

0
ബംഗളൂരു: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സംഘടിപ്പിക്കുന്ന...