സിബിഎസ്ഇ പുനർ മൂല്യനിർണയം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: സിബിഎസ്ഇ പുനർ മൂല്യനിർണയം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. എത്രയും വേഗം ഫലം പ്രഖ്യാപിക്കണം. സാധ്യമായതെല്ലാം ഇതിന് ബോർഡ് ചെയ്യണം. വെള്ളിയാഴ്ചയ്ക്കകം കൃത്യമായ പദ്ധതി അറിയിക്കണം. ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ഇടപെടൽ. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. ചോദ്യപേപ്പറുകൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് വ്യോമസേനയാണ് സഹായം നൽകുന്നത്. ഇതിന് പിന്നാലെയാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതിലും സുരക്ഷ ക്രമീകരണം. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധരെ പരീക്ഷ കഴിയുന്നതുവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്ക് ‘ലോക്ക് ഡൗൺ’ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പരിഭാഷപ്പെടുത്തുന്ന അധ്യാപകരെ ഉൾപ്പെടെയുള്ളവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുനപരീക്ഷ നടക്കുന്ന ജൂൺ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തി..

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...