അർഹതയുള്ളവർക്ക് ജാമ്യം നിഷേധിച്ചു ; കീഴ്‌ക്കോടതി ജഡ്ജിമാരെ ‘ ശിക്ഷിച്ച് ’ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രതികൾക്ക് അർഹതപ്പെട്ട ജാമ്യം അനുവദിക്കാതിരുന്ന ഉത്തർപ്രദേശിലെ 2 കീഴ്ക്കോടതി ജഡ്ജിമാരെ ജോലിയിൽ നിന്നു താൽക്കാലികമായി പിൻവലിച്ച് ജുഡീഷ്യൽ അക്കാദമിയിൽ ‘പഠനത്തിന്’ അയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അലഹാബാദ് ഹൈക്കോടതിക്കാണ് ഈ നിർദേശം നൽകിയത്. ഹർജികൾ പരിഗണിക്കുമ്പോൾ യാന്ത്രികമായി കസ്റ്റഡി ഉത്തരവിടരുതെന്നും ഉദാര സമീപനം സ്വീകരിക്കണമെന്നും പലവട്ടം സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം നിരീക്ഷിക്കാൻ ഹൈക്കോടതികൾക്ക് നിർദേശം നൽകിക്കൊണ്ട് മാർച്ച് 21ന് ഉത്തരവിട്ടിരുന്നു. ഇത്തരം ജഡ്ജിമാരെ പിൻവലിച്ച് പരിശീലനത്തിന് അയയ്ക്കണമെന്നും നിർദേശം നൽകി.

ഈ ഉത്തരവാണ് സുപ്രീം കോടതി തന്നെ നടപ്പിൽ വരുത്തിയത്. കീഴ്ക്കോടതി ജഡ്ജിമാർക്കുള്ള മുന്നറിയിപ്പ് എന്ന നിലയിൽ കൂടിയാണ് നടപടി. ഏപ്രിൽ 26ന് ലക്നൗവിലെ സെഷൻസ് ജഡ്ജി വിവാഹ തർക്കവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണ ഘട്ടത്തിൽ ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാതിരുന്നിട്ടുപോലും ജാമ്യം നൽകാൻ തയാറായില്ല. രണ്ടാമത്തെ കേസ് ഏപ്രിൽ 18ന് ഗാസിയാബാദിലെ സിബിഐ പ്രത്യേക കോടതി ജഡ്ജിയുടേതാണ്. അഴിമതിക്കേസ് പരിഗണിക്കവെ കാൻസർ രോഗിയായിട്ടുപോലും പ്രതിക്ക് ജാമ്യം നിഷേധിച്ചു. കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലാതിരുന്ന കേസുകളിലാണ് ഇവർ ജാമ്യം നിഷേധിച്ചത്. ജഡ്ജിമാരുടെ പേര് പരാമർശിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...