വോട്ടർപ്പട്ടിക സമഗ്ര പരിഷ്കരണം ജുഡീഷ്യൽ റിവ്യൂവിന്‌ പോലും അതീതമാണോയെന്ന ചോദ്യവുമായി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: തെരഞ്ഞെടുപ്പ്‌ കമ്മീഷൻ നടത്തുന്ന വോട്ടർപ്പട്ടിക സമഗ്ര പരിഷ്കരണം (എസ് ഐ ആ‌ർ) ജുഡീഷ്യൽ റിവ്യൂവിന്‌ പോലും അതീതമാണോയെന്ന ചോദ്യവുമായി സുപ്രീംകോടതി. രാജ്യവ്യാപക എസ്‌ ഐ ആർ നടപടികൾ ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കവെ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ  ബെഞ്ചാണ് ചോദ്യം ഉന്നയിച്ചത്. നടപടികൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് അനുസൃതവും ന്യായയുക്തവുമായിരിക്കണമെന്ന് ജസ്‌റ്റിസ്‌ ജോയ്മല്യ ബാഗ്‌ചി പറഞ്ഞു. പ‍ൗരത്വം പരിശോധിക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ പ്രക്രീയക്ക്‌ വേണ്ടി മാത്രമാണെന്നും നാടുകടത്താനല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉദാരവും സമ്മർദ്ദങ്ങളില്ലാതെയുമാണ്‌ പ്രവർത്തനങ്ങളെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെട്ടു.

അതേസമയം എസ് ഐ ആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഈ മാസം 30 തിയ്യതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം നീട്ടിയത്. 22 -ാം തിയ്യതി വരെയായിരുന്നു മുൻപ് അനുവദിച്ച സമയം. സുപ്രീംകോടതി നിർദേശ പ്രകാരം ആണ് സമയം നീട്ടി നൽകിയത്. സമയം നീട്ടി നൽകണമെന്ന് സുപ്രീംകോടതിയിൽ കേരളം ആവശ്യപ്പെട്ടിരുന്നു. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...