4 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നാല് കിലോ കഞ്ചാവുമായി പഞ്ചിമ ബംഗാൾ സ്വദേശികളായ യുവാക്കൾ കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പോലീസിന്‍റെ പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സിൻറ്റു മണ്ടൽ(19),രാഹുൽ മണ്ടൽ(19) എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല ഭാഗത്ത് നിന്ന് കെഎസ്ആർടിസി ബസിൽ കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ഇരുവരും. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. ദ്വിഭാഷിയുടെ സഹായത്തോടെ പ്രതികളെ ചോദ്യം ചെയ്തു. കൊൽക്കത്തയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നും ട്രെയിൻ മാർഗ്ഗം ചെങ്ങന്നൂരിൽ എത്തിച്ച ശേഷംഅവിടെ നിന്നും ബസിൽ കൊട്ടാരക്കരയിൽ എത്തുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽപേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം സംഭവവുമായി ബന്ധപെട്ടു വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. ഡാൻസാഫ് എസ് ഐ ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ് ഐ രഘുനാഥൻ, ആതിര, ഡാൻസാഫ് ടീം അംഗമായ സി പി ഒ അഭിലാഷ്, കൊട്ടാരക്കര പി എസ് എസ്.സി.പി.ഒ ദീപക്, സി.പി.ഒ അസർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...