സവർക്കറുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ഹ​ർജി തള്ളി ; സു​പ്രീം​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: 1950ലെ ​ചി​ഹ്ന​ങ്ങ​ളും പേ​രു​ക​ളും ദു​രു​പ​യോ​ഗം ത​ട​യ​ൽ നി​യ​മ പ്ര​കാ​രം ഹി​ന്ദു​ത്വ സൈ​ദ്ധാ​ന്തി​ക​ൻ വി.​ഡി. സ​വ​ർ​ക്ക​റു​ടെ പേ​ര് സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ർജി​ക്കാ​ര​ന്റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളൊ​ന്നും ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് റി​ട്ട് ഹ​ർജി ത​ള്ളി​യ​ത്. സ​വ​ർ​ക്ക​റെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ച​രി​ത്ര​പ​ര​മാ​യ വ​സ്തു​ത​ക​ൾ സ്ഥാ​പി​ക്കാ​നും തി​രു​ത്താ​നും കോ​ട​തി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഹ​ർജി​ക്കാ​ര​നാ​യ പ​ങ്ക​ജ് ഫ​ഡ്‌​നാ​വി​സ് ചീ​ഫ് ജ​സ്റ്റി​സി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ​വ​ർ​ക്ക​ർ​ക്കെ​തി​രെ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലൂ​ടെ മൗ​ലി​ക ക​ട​മ​ക​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്നും ഹ​ർജി​ക്കാ​ര​ൻ വാ​ദി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി സ​വ​ർ​ക്ക​റെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ പൈ​തൃ​ക​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ക്കേ​ണ്ട​ത് ത​ന്റെ മൗ​ലി​ക ക​ട​മ​യാ​ണെ​ന്നും ഹ​ർജി​ക്കാ​ര​ൻ വാ​ദി​ച്ചു. ഹ​ർജി​ക്കാ​ര​ന്റെ ഒ​രു മൗ​ലി​കാ​വ​കാ​ശ​വും ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ർജി ത​ള്ളി​യ​ത്. സ​വ​ർ​ക്ക​റെ​ക്കു​റി​ച്ച് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ എ​ന്തെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് അ​പേ​ക്ഷ ന​ൽ​കാ​നും ഹ​ർജി​ക്കാ​ര​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...