ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിന്റെ പണം സഹകരണ ബാങ്കുകളെ സമ്പന്നമാക്കാനുള്ളതല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തിരുനെല്ലി മാനന്തവാടി സഹകരണ ബാങ്കുകളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. തിരുനെല്ലി ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം തിരികെ നല്‍കാന്‍ സാവകാശം തേടിയാണ് തിരുനെല്ലി, മാനന്തവാടി സഹകരണബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങള്‍.

ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതാണ് അതിനാല്‍ തന്നെ പണം ക്ഷേത്രകാര്യങ്ങള്‍ക്കായി മാത്രം വിനിയോഗിക്കാനുള്ളതാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ദീര്‍ഘമായ വാദങ്ങളിലേക്ക് കടക്കാതെ തന്നെ സഹകരണ ബാങ്കുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തളളിയത്. ദേവന്റെ സ്വത്തായ ക്ഷേത്ര പണം സുരക്ഷിതമാക്കണമെന്നും അത് നല്ല പലിശ നല്‍കുന്ന സ്ഥിരതയും സുരക്ഷയും ഉറപ്പുനല്‍കുന്ന ദേശീയ ബാങ്കുകളിലേക്ക് മാറ്റുന്നതില്‍ എന്തായിരുന്നു കുഴപ്പമെന്നും കോടതി വാക്കാലെ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...