കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജാമ്യത്തിന് മുമ്പ് തടവ് ശിക്ഷ അനുഭവിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജാമ്യത്തിന് മുമ്പ് ഒരു വർഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഛത്തീസ്ഗഢ് മദ്യ അഴിമതി കേസിൽ ഒമ്പത് മാസമായി ജയിലിൽ ജാമ്യം ലഭിക്കാതെ കഴിയുന്ന അൻവർ ദേബറിൻറെ കേസ് പരിഗണിക്കവെയാണ് വിധി. കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റിലായ അൻവറിന് ഒരു വർഷം ജയിൽ ശിക്ഷ പൂർത്തിയായില്ല എന്ന കാരണത്താൽ ജാമ്യം അനുവദിക്കാനാവില്ലെന്ന ഇ.ഡിയുടെ നിലപാടിനെതിരെയാണ് ജസ്റ്റിസ് അഭയ് എസ്. ഒക്ക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

തമിഴ്നാട് സർക്കാരും സെന്തിൽ ബാലാജിയും കക്ഷികളായുള്ള കേസിലുൾപ്പെടെ ജാമ്യം ലഭിക്കുന്നതിന് ഒരു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കണമെന്ന മാനദണ്ഡം സുപ്രീംകോടതി മുന്നോട്ട് വെച്ചിരുന്നു. ഈ മാനദണ്ഡം തന്നെ മദ്യ അഴിമതി കേസിലും സ്വീകരിക്കണമെന്നാണ് ഇ.ഡി വാദിച്ചത്. 450ൽ അധികം സാക്ഷികളുള്ള കേസിൽ വിചാരണ ഉടനെയൊന്നും പൂർത്തിയാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിച്ചാൽ പ്രതിയുടെ രാഷ്ട്രീയത്തിലുൾപ്പെടെയുള്ള സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി തള്ളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...