ബോംബൈ ഐഐടിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബോംബൈ ഐഐടിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ഐഐടിയുടെ വികസനത്തിനായി വനപ്രദേശത്തടക്കം കഴിയുന്ന ആദിവാസികൾ ഉൾപ്പെടെ കുടുംബങ്ങളെ ഒഴിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടത്തണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇതിനായി പോലീസിനെ അടക്കം ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു.

ഇന്ന് ഉത്തരവ് നടപ്പാക്കാനിരിക്കെയാണ് സുപ്രീംകോടതി ഇടപെടൽ. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗത്തിലടക്കം പെട്ടവരെ ഒഴിപ്പിക്കുന്നത് അവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് കേസിൽ ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ കെ ഗിരീഷ് കുമാർ വാദിച്ചു. ജീവിക്കാനുള്ള ആരുടെയും അവകാശത്തെ ഹനിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കേസിലെ എതിർ കക്ഷികളായ മഹാരാഷ്ട്ര സർക്കാർ, ബോംബൈ ഐഐടി, മുംബൈ മുനസിപ്പൽ കോർപ്പേറേഷൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചു. കേസിൽ പിന്നീട് സുപ്രീംകോടതി വിശദമായി വാദം കേൾക്കും. ബോംബൈ ഐഐടിക്ക് അനുവദിച്ച ഭൂമിയിൽ ഹർജിക്കാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി താമസിക്കുകയാണെന്നാണ് എതിർ കക്ഷികളുടെ വാദം. കേസിൽ ഹർജിക്കാർക്കായി അഭിഭാഷകരായ സുശീൽ ശുക്ല, സുനിൽ മിശ്ര എന്നിവരും ഹാജാരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...