വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത യാത്രാക്കൂലിയിൽ നിർണ്ണായക ഇടപെടലുമായി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിമാനയാത്രക്കാരിൽ നിന്നും സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതവും വിവേചനപരവുമായ യാത്രാക്കൂലിക്ക് തടയിടാൻ നിർണ്ണായക ഇടപെടലുമായി സുപ്രീംകോടതി. രാജ്യത്തെ വിമാനക്കൂലി ഘടന അടിയന്തരമായി പരിഷ്‌കരിക്കണമെന്നും സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വാസം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരേ ദിവസം ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന വിവിധ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കുകൾ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ സുപ്രധാന നീക്കം. ഒരേ ദിവസം, ഒരേ സെക്ടറിലേക്ക് പറക്കുന്ന ഇക്കോണമി ക്ലാസ് ടിക്കറ്റിന് ഒരു വിമാനക്കമ്പനി 8,000 രൂപ ഈടാക്കുമ്പോൾ മറ്റൊരു കമ്പനി 18,000 രൂപയാണ് വാങ്ങുന്നത്.

ഈ വലിയ അപാകത പരിഹരിച്ച് ജനങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസം നൽകാൻ സർക്കാർ ശ്രമിക്കണം. വിമാനക്കൂലിയിൽ കൃത്യമായൊരു യുക്തിസഹമായ നിയന്ത്രണം ഉണ്ടാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉത്സവ സീസണുകളിലും പ്രകൃതിദുരന്തങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോഴും വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ മുന്നൂറ് ശതമാനത്തോളം കുത്തനെ കൂട്ടുന്നത് പൂർണ്ണമായും ഉപഭോക്താക്കളെ ചൂഷണം ചെയ്യലാണെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

മുൻപ് വിമാനങ്ങളിൽ ലഭ്യമായിരുന്ന 25 കിലോ സൗജന്യ ചെക്ക് – ഇൻ ലഗേജ് പരിധി യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ 15 കിലോയായി കുറച്ച സ്വകാര്യ കമ്പനികളുടെ നടപടിയും ഹർജിയിൽ ചോദ്യം ചെയ്യപ്പെട്ടു. വിഷയത്തിൽ വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കക്ഷികൾക്ക് സമയം അനുവദിച്ച സുപ്രീംകോടതി, കേസ് കൂടുതൽ വാദത്തിനായി കോടതി വേനൽക്കാല അവധിക്ക് ശേഷം തുറക്കുന്ന ജൂലൈ 13-ലേക്ക് മാറ്റി വെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...