ഡൽഹി: എൻഐഎ നിയമം ചോദ്യം ചെയ്തുള്ള പിഎഫ്ഐ കേസിലെ പ്രതിയുടെ ഹർജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ദേശീയ അന്വേഷണ ഏജൻസി നിയമം ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ചാണ് എൻഐഎ കേസിലെ പ്രതിയായ മുഹമ്മദ് മുബാറക്ക് റിട്ട് ഹർജി നൽകിയത്. ഹർജി ചൊവ്വാഴ്ച്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പാലക്കാട് ശ്രീനീവാസൻ കേസിലെ ഹർജിക്കൊപ്പം വാദം കേൾക്കും. ശ്രീനിവാസൻ വധക്കേസ് എൻഐഎ ഏറ്റെടുത്തതും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഇന്ന് പാലക്കാട് ശ്രീനിവാസൻ കേസിലെ പ്രതിയുടെ ഹർജി ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചിരുന്നു. ഇതോടൊപ്പം ഈ ഹർജി പരാമർശിച്ചു. രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് എൻഐഎ എടുത്ത കേസിൽ ശ്രീനീവാസൻ വധക്കേസ് ഉൾപ്പെടുത്തിയിരുന്നു. കേരള പൊലീസ് അന്വേഷിച്ച് കേസ് നേരിട്ട് ഏറ്റെടുത്ത എൻഐഎ നടപടി നിലനിൽക്കില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഒപ്പം എൻഐഎ ആക്ടിലെ വ്യവസ്ഥകൾ പലതും ഭരണഘടനവിരുദ്ധമാണെന്നും പൗരാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























