സുപ്രീംകോടതി വിധി രാഹുൽ ഗാന്ധിയെ തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാജ്യത്തിന്റെ പണം കൊള്ളയടിക്കുന്നതും കുത്തകകളെ സംരക്ഷിക്കുന്നതുമായ മോദി സർക്കാരിന്റെ തെറ്റായ നടപടികൾ ചോദ്യം ചെയ്തതിന് രാഹുൽ ഗാന്ധിയെ തകർക്കാൻ ശ്രമിച്ചവർക്ക് ലഭിച്ച തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായരിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സർക്കാരിന്റെ പകപോക്കൽ നടപടികൾക്കെതിരെ രാജ്യത്തെ ജനങ്ങൾ കാത്തിരുന്ന വിധിയാണ് ഇന്നലെ സുപ്രീം കോടതിൽ നിന്നും ഉണ്ടായിട്ടുള്ളത്. രാഹുൽ ഗാന്ധിയെ തകർത്ത് കോൺഗ്രസിനെ ഇല്ലാതാക്കാമെന്നത് ബിജെപി-സംഘപരിവാർ ശക്തികളുടെ ദിവാസ്വപ്‌നം മാത്രമാണെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, റോജി പോൾ ഡാനിയേൽ സിന്ധു അനിൽ, കെ.ജി അനിത, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, എം ആർ രമേശ്, സജി അലക്‌സാണ്ടർ, സജി ഓമല്ലൂർ പോഷക സംഘടനാ നേതാക്കളായ നഹാസ് പത്തനംതിട്ട, പി.കെ. ഇക്ബാൽ, എം.എ സിദ്ധിക്ക്, അൻസർ മുഹമ്മദ്, ഷനവാസ് പെരിങ്ങമല, അബ്ദുൾ കലാം ആസാദ്, അജി അലക്‌സ്, എ ഫറൂഖ്, സജി.കെ സൈമൺ, നാസർ തോണ്ട മണ്ണിൽ, അജിത്ത് മണ്ണിൽ, എ.അഷറഫ് എന്നിവപ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...