ന്യൂഡല്‍ഹി: സുപ്രീം കോടതി ജീവനക്കാരന് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . വൈറസ് ബാധ സ്ഥിരീകരിച്ച ഇദ്ദേഹം കഴിഞ്ഞ ആഴ്ച രണ്ടു തവണ കോടതിയിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് അധികാരികള്‍ അറിയിച്ചു . വൈറസ് സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ക്കഴിയാന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ 28,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 886 പേര്‍ രോഗബാധമൂലം മരണപ്പെട്ടു. 6,362 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്
സുപ്രീം കോടതി ജീവനക്കാരന് കോറോണ സ്ഥിരീകരിച്ചു
RECENT NEWS
Advertisment