ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ആരാഞ്ഞു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രാജ്യത്തെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാകുന്നതാണ് ഈ വിധി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്തിനാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതെന്ന് ആന്ധ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഢിയോട് സുപ്രീം കോടതി ആരാഞ്ഞു. ഇതിന് വ്യക്തമായ മറുപടിയുണ്ടായില്ല. ഇതോടെയാണ് വിശ്വാസികള്‍ക്ക് ഭരണം വിട്ടുകൊടുക്കണമെന്ന നിര്‍ദ്ദേശം എത്തിയത്.
അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അഭിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അഹോബിലം മഠത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സതീഷ് പ്രസരന്‍, അഭിഭാഷകരായ സി. ശ്രീധരന്‍, പി. ബി സുരേഷ്, വിപിന്‍ നായര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്. നേരത്തെ സംസ്ഥാനത്തെ 38,000 ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഇന്‍ഡിക് കളക്ടീവ് ട്രസ്റ്റ് എന്ന എന്‍ജിഒയാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഇതിനിടെയാണ് മറ്റൊരു കേസില്‍ സുപ്രീംകോടതിയുടെ വിധി വരുന്നത്.
അതുകൊണ്ട് തന്നെ തമിഴ്‌നാട് കേസിലെ വിധിയും ഏറെ നിര്‍ണ്ണായകവും പ്രസക്തവുമാകും. ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എക്സിക്യുട്ടീവ് ഓഫീസര്‍മാരെ നിയമിച്ച് ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുക മാത്രമല്ല, ക്ഷേത്രങ്ങളുടെ ഭീമമായ ഫണ്ട് വന്‍തോതില്‍ ദുരുപയോഗം ചെയ്യുകയാണ് .എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെ നിയമന ചട്ടം-2015ല്‍ പരമാവധി 5 വര്‍ഷത്തേക്ക് നിയമിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഒരു ഉപാധിയും കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥരെ അനിശ്ചിതകാലത്തേക്ക് നിയമിച്ചതായി ഹര്‍ജിയില്‍ പറയുന്നു. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു ആക്ഷേപം. സമാന വിഷയം തന്നെയാണ് അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടിയിലും നിറയുന്നത്.
തമിഴ്‌നാട്ടില്‍ വരുമാനം തീരെ കുറവും സാമ്ബത്തിക ബുദ്ധിമുട്ട് ഉള്ളതുമായ ക്ഷേത്രങ്ങളില്‍ പോലും എക്സിക്യൂട്ടീവ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഇതുവഴി യാതൊരു കാരണവുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളെ നിയന്ത്രിക്കുകയാണ്. ഇത്തരത്തില്‍ ക്ഷേത്ര ഭരണം കൈക്കലാക്കുന്നത് ന്യായമല്ല. ക്ഷേത്രങ്ങളിലെ ഫണ്ട് എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വകമാറ്റി ചെലവഴിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഭക്തര്‍ നല്‍കിയ സംഭാവനയില്‍ നിന്നാണ് ഈ ഫണ്ട് രൂപീകരിച്ചത് ഇത്തരം 36,627 ക്ഷേത്രങ്ങളുണ്ട്. . ഇതില്‍ 57 എണ്ണം ആശ്രമങ്ങളുമായി ബന്ധപ്പെട്ടവയും 17 എണ്ണം ജൈന വിഭാഗത്തിന് കീഴിലുമാണ്. ഈ ക്ഷേത്രങ്ങളില്‍ 88.22 ശതമാനവും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. അവയുടെ വാര്‍ഷിക വരുമാനം 10,000 രൂപയില്‍ താഴെയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































