പച്ചക്കള്ളം പ്രചരിപ്പിച്ചു ; കെ.സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് പി.എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നുണ പ്രചരിപ്പിച്ചതിന് മാപ്പ് പറയുകയാണ് വേണ്ടതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത വികസനത്തിന് കേരളം ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച സുരേന്ദ്രന്‍ നുണ പ്രചരിപ്പിക്കുകയായിരുന്നു. പച്ചക്കള്ളം പലകുറിയാവര്‍ത്തിച്ച് പ്രചരിപ്പിക്കുകയായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ചെയ്തത്. കേരളത്തിലെ ദേശീയപാത വികസനം ഏതൊക്കെ തരത്തില്‍ മുടക്കാമെന്ന് ആലോചിച്ച് നടക്കുന്നവരാണ് സുരേന്ദ്രനും കൂട്ടരുമെന്നും റിയാസ് കുറ്റപ്പെടുത്തി.

ആദ്യദിവസം മുതല്‍ തന്നെ കൃത്യമായ വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ കേരളം ഫണ്ട് നല്‍കിയ കാര്യം പറഞ്ഞിരുന്നു. പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഫണ്ട് അനുവദിച്ചുവെന്ന് വ്യക്തമാക്കിയ രേഖകളും അന്ന് ഉദ്ധരിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇതേ മറുപടി തന്നെ നിധിന്‍ ഗഡ്കരി പറഞ്ഞതോടെയാണ് സുരേന്ദ്രന് തന്റെ നുണയില്‍ നിന്നും പിന്നോക്കം പോകേണ്ടിവന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും...

0
റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക...