Friday, April 26, 2024 8:04 am

ഗവർണർക്കെതിരായ സിപിഐഎം സമരം സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്ര​ദ്ധ തിരിക്കാൻ ; കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗവർണർക്കെതിരെ സിപിഐഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്ര​ദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടന അനുസൃതമായ രീതിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. കടക്ക് പുറത്ത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ആക്ഷേപിച്ചപ്പോള്‍ അന്ന് ആരും ഒന്നും പറഞ്ഞില്ലല്ലോ എന്നും സുരേന്ദ്രൻ ചോദിച്ചു. കേരളം കടക്കെണിയില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആണ് അഴിമതി മൂടി വെക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് സര്‍ക്കാര്‍ കോടതിയില്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാദത്തിനെതിരെ ജനാധിപത്യപരമായി എതിര്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ കോടികളുടെ നികുതി പണം ചെലവാക്കുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന വിവാദം ഗവര്‍ണറുടെ വാദങ്ങള്‍ ശരിവെയ്ക്കുന്നു.കത്തിനെ സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിക്ക് നല്‍കിയത് അന്വേഷണം വൈകിപ്പിക്കാനാണ്. മേയറും പാര്‍ട്ടിയും തമ്മിലുള്ള ധാരണയാണ് കത്തിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കരാര്‍ നിയമനങ്ങള്‍ മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമായി സിപിഐഎം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിമര്‍ശിച്ചു.

വസ്തുതകള്‍ മനസിലാക്കി ഒമ്പത് വിസി മാരുടെയും രാജി സര്‍ക്കാര്‍ വാങ്ങണം. വി ഡി സതീശനും പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഗവര്‍ണര്‍ക്കെതിരെ ധാരണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ധനമന്ത്രിയുടെ കെ എന്‍ ബാലഗോപാലിന്റെ പ്രസ്ഥാവന സത്യപ്രതിജ്ഞ, ഭരണഘടനാ ലംഘനമാണ്. ധനമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രാജി ആവശ്യം ഉന്നയിച്ച് നവംബര്‍ 15 മുതല്‍ 30 വരെ ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ വലിച്ചിഴക്കേണ്ടെന്ന് ഇപി ജയരാജൻ വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിച്ചു

0
കണ്ണൂർ : ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ തന്നെ വലിച്ചിഴക്കേണ്ടെന്ന് ഇപി...

ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

0
ഡൽഹി: ഈ വർഷം ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ...

ചരിത്ര വിജയം ഉറപ്പെന്ന് ഹൈബി ഈഡന്റെ പ്രതികരണം ; പൊന്നാനിയിൽ യുഡിഎഫിന് പൊൻ...

0
എറണാകുളം: എറണാകുളം ലോക്സഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉണ്ടാകുമെന്ന്...

ചി​ല കേ​ന്ദ്ര​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു ; ആരോപണവുമായി എം.​വി. ഗോ​വി​ന്ദ​ൻ

0
തി​രു​വ​ന​ന്ത​പു​രം: ചി​ല കേ​ന്ദ്ര​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന...