ആര്‍. ശങ്കര്‍ സാമൂഹ്യ മാറ്റത്തിന് നേതൃത്വം നല്‍കിയ നേതാവ് : സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യപരിഷ്കര്‍ത്താവ് ഭരണാധികാരി എന്നീ നിലകളില്‍ കേരളത്തിന്‍റെ സാമൂഹ്യമാറ്റത്തിന് നേതൃത്വം നല്‍കിയ പ്രതിഭാധനനായ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമായിരുന്ന ആര്‍. ശങ്കര്‍ എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആര്‍. ശങ്കറിന്‍റെ അന്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജവാഴ്ച്ചക്കും ബ്രിട്ടീഷ് മേല്‍ക്കോയ്മക്കും എതിരായ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ടിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. കേരള ജനതയ്ക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ആര്‍. ശങ്കര്‍ നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെപി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, സുനില്‍. എസ്. ലാല്‍, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, എം.എസ് സിജു, കെ.ജി അനിത, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റ് റനീസ് മുഹമ്മദ്, സജി. കെ. സൈമണ്‍, നാസര്‍ തോണ്ടമണ്ണില്‍, അജിത് മണ്ണില്‍, ഷാനവാസ് പെരിങ്ങമല എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...