ഏത് ഗോവിന്ദന്‍ വന്നാലും ഇനിയും തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി നടനും മുന്‍ ബിജെപി എംപിയുമായി സുരേഷ് ഗോപി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ‘തൃശൂര്‍ എനിക്ക് വേണം ഈ തൃശൂര്‍ നിങ്ങളെനിക്ക് തരണ’മെന്നത്. ഏത് ഗോവിന്ദന്‍ വന്നാലും ഇനിയും തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു. തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂരിലായാലും മത്സരിക്കാന്‍ തയ്യാറാണ്. 2024ല്‍ ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു. ‘ഞാന്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് കൂലിക്ക് എഴുതുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവാക്കി നിയോഗിച്ചിട്ടുള്ള അന്തം കമ്മി ചൊറിയന്‍ മാക്രി കൂട്ടങ്ങള്‍ക്കുവേണ്ടിയാണ്. അവര്‍ വന്ന് ട്രോളട്ടേ. തൃശൂര്‍ ഇങ്ങെടുക്കട്ടെ എന്ന ആ മൂന്ന് വരികള്‍ ജനപ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ജീവിതത്തിലേക്ക് വലിയ മോഹശിലയാണ് തന്നത്. നിങ്ങള്‍ ഇനിയും വളര്‍ത്തൂ. ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ല.’. സുരേഷ് ഗോപി പറഞ്ഞു.

അടുത്തിടെ അവിശ്വാസികളുടെ നാശത്തിനായി പ്രാര്‍ത്ഥിക്കുമെന്ന തന്റെ പ്രസ്താവനയിലും സുരേഷ് ഗോപി പ്രതികരിച്ചു. ദൈവത്തിലും പ്രാര്‍ത്ഥനയിലും വിശ്വാസമില്ലാത്ത വിശ്വാസികളുടെ ചട്ടയെടുത്തണിഞ്ഞവരെയാണ് താന്‍ ശപിക്കുമെന്ന് പറഞ്ഞത്. നിരീശ്വരവാദികളെയോ അല്ലെങ്കില്‍ അവിശ്വാസികളേയോ അല്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...