Saturday, July 5, 2025 12:14 am

കുടിശ്ശിക തീര്‍ക്കാതെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുടിശ്ശിക തീര്‍ക്കാതെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാര്‍. കോടികള്‍ കുടിശ്ശികയുള്ളതിനാല്‍ സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിര്‍ത്തുന്നത്.‌ എന്നാല്‍ വിതരണം നിര്‍ത്തുമെന്ന് കാട്ടിയുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ പ്രതികരണം.

2014 മുതല്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ തുകയായി അഞ്ചുകോടിയോളം രൂപ യാണ് വിനായക എന്റര്‍പ്രൈസസെന്നവിതരണ കമ്പനിക്ക് കിട്ടാനുള്ളത്. വാസ്മ് ടെക്നോളജീസിന് കിട്ടാനുള്ളത് ഒന്നരക്കോടി. ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്റ് അടക്കം കാത്ത് ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളാണിത്.

ഇങ്ങനെ വിവിധ കമ്പനികള്‍ക്കായി ഏഴുകോടിയോളം രൂപ കുടിശ്ശികയുണ്ട്. കുടിശ്ശിക തീര്‍ക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടാവാത്തതിനാലാണ് വിതരണ കമ്പനികളുടെ കര്‍ശന തീരുമാനം.

എന്നാല്‍ വിതരണം നിര്‍ത്തുകയാണെന്ന തീരുമാനം അറിഞ്ഞിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റ പ്രതികരണം. നേരത്തെ വിതരണം ചെയ്ത ഉപകരണങ്ങള്‍ ആശുപത്രിയില്‍ ബാക്കിയുണ്ട്. ഇവ തീര്‍ന്നാല്‍ ശസ്ത്രക്രിയകളടക്കം പ്രതിസന്ധിയിലാകും.

വിതരണം നിര്‍ത്തുമെന്ന കടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിതരണക്കാര്‍. അടിയന്തരപരിഹാരം കണ്ടില്ലെങ്കില്‍ കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയാകും നേരിടേണ്ടിവരിക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...