കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു പൗരത്വം അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടന്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്കു പൗരത്വം അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ആണു ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്മ്യൂണിസ്റ്റ് ‌ ഏകാധിപത്യ പാര്‍ട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്നാണു വിശദീകരണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു കടുത്ത തീരുമാനം. വ്യാപാര തര്‍ക്കത്തിനു പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗുറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായി തര്‍ക്കത്തിലാണ് അമേരിക്ക. ചൈനയ്ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും എതിരെ പ്രസിഡന്റ് ട്രംപ് തുടര്‍ച്ചയായി അരോപണം ഉന്നയിക്കുന്നുമുണ്ട്. എതിരാളി ജോ ബൈഡനെ ഇടതു സ്ഥാനാര്‍ത്ഥി എന്നാണ് ട്രംപ് വിളിക്കുന്നത്.

പുതിയ നിലപാട് കമ്മ്യൂണിസം തലയിലേറി മുതലാളിത്ത രാജ്യത്ത് ജീവിക്കുന്ന മലയാളികളേയും വിഷമത്തിലാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അമേരിക്കയില്‍ പരവതാനി വിരിക്കുകയും കൊണ്ടു നടക്കുകയും ചെയ്തവര്‍ നോട്ടപ്പുള്ളകളാകുമോ എന്ന ഭയത്തിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ : നിലപാടെടുക്കണമെന്നതിൽ സംസ്ഥാന സർക്കാരിൽ ആശങ്ക തുടരുന്നു

0
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിലപാടെടുക്കണമെന്നതിൽ സംസ്ഥാന...

തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊല്ലം: തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. അഞ്ചൽ ചന്തമുക്ക്...

നമ്പർ മാറി വിളിച്ചതിന് പ്രതികാരം ; അശ്ലീല സൈറ്റുകളിൽ വനിതാ ജീവനക്കാരിയുടെ നമ്പർ പങ്കിട്ട...

0
മുണ്ടൂർ: പാലക്കാട്‌ മുണ്ടൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതിയെ...

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ

0
കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല...