റാന്നി : ഹിന്ദി ഭാഷാ പഠനം കൂടുതൽ രസകരവും ആസ്വാദ്യകരമാകുംവിധം സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന സുരീലി ഹിന്ദിയുടെ ബി ആർ സി തല പരിശീലനം റാന്നി ബി ആർ സി യിൽ വെച്ച് സംഘടിപ്പിച്ചു. റാന്നി സബ് ജില്ലയുടെ കീഴിൽ വരുന്ന യൂ പി , ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അധ്യാപകരായിരുന്നു ട്രെയിനിങ്ങിൽ പങ്കെടുത്തത്. വിവിധ സ്കൂളുകളിൽ നിന്നായി നാല്പതോളം അധ്യാപകർ പങ്കെടുത്തു. റാന്നി ബ്ലോക്ക് ഡിവിഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയർപേഴ്സൺ ജേക്കബ് സ്റ്റീഫൻ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു.
ആർ പി മാരായ മധുസൂദനൻ, രജനി, ദീപ എന്നിവർ ക്ലാസുകൾ നയിച്ചു. 2017 ൽ ആരംഭിച്ച സുരീലി ഹിന്ദിയുടെ പ്രത്യേക പരിശീലന പരിപാടി കുട്ടികളിൽ ഹിന്ദിയെ കൂടുതൽ ആകർഷണീയമാക്കാനും ഹിന്ദി ഭാഷയോടുള്ള ഇഷ്ടം കുട്ടികളിൽ നിറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത മികവിനെ കൂടുതൽഉയർന്ന തലങ്ങളിലേക്ക് എത്തിക്കുന്ന രീതിയിൽ ഈ വർഷം കൂടുതൽ പ്രവർത്തങ്ങൾ നടപ്പിലാക്കുകയാണ്. സുരീലി സഭ രൂപകരണം , സുരീലി ഹിന്ദി ഉത്സവ്, സുരീലി വാണി തുടങ്ങിയ പ്രവർത്തങ്ങൾ നടപ്പിലാക്കാനും കുട്ടികളിൽ ഹിന്ദി ഭാഷയെ കൂടുതൽ രസകരമാക്കാനും ആണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033