അതിഥികള്‍ കാല്‍നടയായി പോകണമോ ?; ഇന്നോവ ചോദിച്ചതില്‍ തെറ്റില്ല ; ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദൊഡാവത്ത് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെഴുതിയ കത്ത് പുറത്തുവിട്ട സര്‍ക്കാര്‍ നടപടിയില്‍ പൊട്ടിത്തെറിച്ച്‌ ഗവ‌ര്‍ണര്‍.ഏറ്റവും ചെറുതായി പറഞ്ഞാല്‍ ഇത് നിര്‍ഭാഗ്യകരമാണെന്നും രാജ്ഭവനിലെത്തുന്ന അതിഥികളോട് കാല്‍നടയായി പോവാന്‍ പറയണോയെന്നും ഗവ‌ര്‍ണര്‍ ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചു. രാജ്ഭവനിലെത്തിയ അതിഥികള്‍ കാല്‍നടയായി പോകണമോ ? കാ‌ര്‍ ആവശ്യപ്പെട്ടതില്‍ എന്താണ് കുഴപ്പം ? ഞാന്‍ അതിഥികളെ സ്വീകരിക്കുന്നത് നിര്‍ത്തണോ ? പത്ത് അതിഥികള്‍ വന്നാല്‍ 10 കാര്‍ ആവശ്യപ്പെടും. അതിഥി ദേവോ ഭവ എന്ന ആപ്തവാക്യം മറന്നോ ? നിങ്ങളുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഭക്ഷണം നല്‍കില്ലേ ? ക്ലിഫ്ഹൗസില്‍ വരുന്ന മുഖ്യമന്ത്രിയുടെ അതിഥികളോട് ഇങ്ങനെ ചെയ്യുമോ ? അവ‌ര്‍ക്കൊരുക്കിയ സൗകര്യങ്ങളെക്കുറിച്ച്‌ വാര്‍ത്ത നല്‍കിയാല്‍ മാദ്ധ്യമങ്ങള്‍ നേരിടേണ്ടിവരുന്ന ശിക്ഷ എന്താവും ? ഇങ്ങനെ ചോദ്യങ്ങളുന്നയിച്ചാണ് ഗവര്‍ണ‌ര്‍ പൊട്ടിത്തെറിച്ചത്. ഇനി ഇത്തരം ചോദ്യങ്ങളുന്നയിച്ചാല്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് നിര്‍ത്തുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.

കുടുംബശ്രീയില്‍ നിന്നെത്തിയ ഇരുപത് കാഷ്വല്‍ ജീവനക്കാരെയും ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശക്കത്ത് പുറത്തുവിട്ടതിന് പിന്നാലെയാണ് മൂന്ന് ഇന്നോവ കാറുകള്‍ ആവശ്യപ്പെട്ട കത്ത് സര്‍ക്കാര്‍ പുറത്തുവിട്ടത്.ടൂറിസം വകുപ്പില്‍ നിന്ന് കാറുകള്‍ വിട്ടുനല്‍കാനാവശ്യപ്പെട്ടാണ് 2021 സെപ്തംബര്‍ 23നെഴുതിയ കത്ത്. 2021ഒക്ടോബര്‍ പത്തു മുതല്‍ 2022 മാര്‍ച്ചുവരെ ഗവര്‍ണറുടെ കൂടുതല്‍ അതിഥികള്‍ രാജ്ഭവനിലെത്തുമെന്നും അവര്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണമെന്നുമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിനോടാവശ്യപ്പെട്ടത്.

2021 ഒക്ടോബര്‍ 10മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയുള്ള ഉപയോഗത്തിനായി മൂന്ന് ഇന്നോവ കാറുകള്‍ വിട്ടുനല്‍കണമെന്നും രാജ്ഭവനില്‍ വാഹനങ്ങളുടെ കുറവുള്ളതിനാലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും കത്തിലുണ്ട്.രാജ്ഭവന്റെ ആവശ്യത്തിന് മാസത്തില്‍ പരമാവധി പത്തുദിവസത്തേക്ക് ടൂറിസം വകുപ്പില്‍ നിന്ന് വാഹനങ്ങള്‍ വിട്ടുനല്‍കാമെന്ന് 2020 ഫെബ്രുവരി 19ന് പൊതുഭരണ വകുപ്പ് കത്ത് നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഉത്തര്‍പ്രദേശിലെ മന്ത്രിമാരും മുന്‍മന്ത്രിമാരുമടക്കം വി.ഐ.പി അതിഥികളെത്തിയപ്പോഴാണ് അവരുടെ യാത്രയ്ക്ക് കൂടുതല്‍ വാഹനങ്ങള്‍ ആവശ്യപ്പെട്ടതെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും രാജ്ഭവന്‍ വ്യക്തമാക്കി.

സാധാരണഗതിയില്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ ആവശ്യപ്പെടുക കാലാകാലങ്ങളായുള്ള പതിവാണ്. അതിഥികളുടെ യാത്രകള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥന്റെ ശുപാര്‍ശപ്രകാരമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തെഴുതിയത്. ഇതൊന്നും ഗവര്‍ണര്‍ അറിഞ്ഞുകൊണ്ടല്ല.ആവശ്യം കഴിഞ്ഞ് വാഹനങ്ങള്‍ തിരിച്ചുകൊടുക്കും. ഗവര്‍ണറുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഉത്തര്‍പ്രദേശില്‍ മന്ത്രിമാരായുണ്ട്. കോവളം, വര്‍ക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്കായിരുന്നു ഇവരുടെ യാത്രയെന്നും രാജ്ഭവന്‍ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ...

0
മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ്...

ട്രെയിനിലെ ജനറൽ കോച്ചിൽ 19 കിലോ കഞ്ചാവ് ; 32കാരി പിടിയിൽ

0
കോഴിക്കോട് : റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി...

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...