അ​തി​ജീ​വ​നം ; വ​യ​നാ​ട് ഉരുൾപൊട്ടൽ ദു​ര​ന്ത​ത്തി​നു​ശേ​ഷം വീണ്ടും മേ​പ്പാ​ടി സ്‌​കൂ​ള്‍ തു​റ​ന്നു, ദു​ര​ന്ത​ത്തി​ല്‍ ജീവൻ പൊ​ലി​ഞ്ഞവർക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. മേ​പ്പാ​ടി ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍, മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്ലാ​സ് ആ​രം​ഭി​ച്ച​ത്. ഒ​രു മാ​സ​ക്കാ​ല​യ​ള​വി​ന് ശേ​ഷം സ്‌​കൂ​ളു​ക​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ഹാ​ദു​ര​ന്ത​ത്തി​ല്‍ ത​ങ്ങ​ളെ വി​ട്ടു​പി​രി​ഞ്ഞ സ​ഹ​പാ​ഠി​ക​ള്‍​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി ഹീ​ന, പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് നൈ​ഷാ​ന്‍, ശ​ര​ണ്‍ എ​ന്നി​വ​ര്‍ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ പൊ​ലി​ഞ്ഞു​പോ​യി​രു​ന്നു. സ്‌​കൂ​ള്‍ അ​സം​ബ്ലി ചേ​ര്‍​ന്ന് ഇ​വ​രെ അ​നു​സ്മ​രി​ക്കു​ക​യും ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. ഉ​രു​ള്‍​പ്പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന വെ​ള്ളാ​ര്‍​മ​ല ജി​വി​എ​ച്ച്എ​സ്എ​സി​ലും മു​ണ്ട​ക്കൈ ജി​എ​ല്‍​പി സ്‌​കൂ​ളി​ലും അ​ടു​ത്ത മാ​സം ര​ണ്ടി​നാ​ണ് ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ക. ജൂ​ലൈ 30ന് ​ആ​ണ് വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ​ത്. ഒ​രൊ​റ്റ ദി​വ​സം 500 ല്‍ ​അ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് സ്‌​കൂ​ളി​ല്ലാ​താ​യ​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...