അണ്ടര്‍ 19 നാഷണല്‍ വിമന്‍സ് ക്രിക്കറ്റില്‍ തിരുവല്ല സ്വദേശിനിക്ക് സെലക്ഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അണ്ടര്‍ 19 നാഷണല്‍ വിമന്‍സ് ക്രിക്കറ്റില്‍ തിരുവല്ല സ്വദേശിനിക്ക് സെലക്ഷന്‍. തിരുവല്ല വള്ളംകുളം കാരുവള്ളി മണ്ണും പുറത്തു വീട്ടില്‍ എം.കെ സുകുവിന്റെയും ബിന്ദുവിന്റെയും മകള്‍ സൂര്യ സുകുമാറിനാണ് സെലക്ഷന്‍ കിട്ടിയത്. കേരളത്തില്‍ നിന്നും സെലക്ഷന്‍ കിട്ടിയ രണ്ടുപേരില്‍ ഒരാളാണ് തിരുവല്ല സ്വദേശിനി സൂര്യ. സഹോദരന്‍ സൂരജ് സംസ്ഥാന ഫുട്ബോള്‍ സ്‌കൂള്‍ ടീം അംഗമാണ്. വീടിന് സമീപം ചെറുപ്രായത്തില്‍ സഹോദരനുമായി ക്രിക്കറ്റ് കളിച്ചാണ് ക്രിക്കറ്റിനോട് ഇഷ്ടം കൂടിയത്. കൂലിപ്പണിക്കാരനായ അച്ഛന്‍ രണ്ടുമക്കളെയും പഠിപ്പിച്ചുവെങ്കിലും രണ്ടു മക്കള്‍ക്കും സ്‌പോര്‍ട്‌സില്‍ തന്നെയായിരുന്നു കമ്പം. വിശാഖപട്ടണത്ത് ആയിരുന്നു ക്യാമ്പ് സെലക്ഷന്‍ നടന്നത്.

പഠനകാലത്തുതന്നെ ഓള്‍റൗണ്ടര്‍ ആയിരുന്നു. രണ്ടുതവണ ക്യാപ്റ്റനായി ഒരുതവണ വൈസ് ക്യാപ്റ്റനായി ആറു മത്സരം കേരളത്തിനുവേണ്ടിയും കളിച്ചു. പ്രശംസ നേടാന്‍ ആഗ്രഹിക്കാത്ത സൂര്യ ഇന്ത്യക്കുവേണ്ടി കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പറയുന്നു. അതിനു വേണ്ടി ഏതറ്റം വരെയും പോകും. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനം കൊണ്ട് ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ പോലും കഴിയാതിരുന്ന അവസ്ഥയില്‍ നിന്ന് സ്വന്തം ഇച്ഛാശക്തികൊണ്ട് ആണ് സൂര്യ പട്ടിണിയെയും പരാധീനതകളെയും മറികടന്ന് നാഷണല്‍ ക്യാമ്പിലേയ്ക്ക് എത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...