കല്ലാറിന്റെ കരകള്‍ക്ക് കാഴ്ച ഭംഗിയേകി കാറ്റിലാടി മണിമരുതി പൂക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കല്ലാറിന്റെ കരകള്‍ക്ക് കാഴ്ച ഭംഗിയേകി കാറ്റിലാടി മണിമരുതി പൂക്കള്‍. കല്ലാറിന്റെ തീരത്ത് തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും വരിഞ്ഞു നില്‍ക്കുന്ന മണിമരുതി പൂക്കള്‍. സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും കണ്ണിനും കരളിനും കുളിര്‍മയേകുന്നു. കല്ലാറിന്റെ ഇരുകരകളിലുമാണ് മണിമരുതി ഇത്തവണയും പതിവ് തെറ്റിക്കാതെ പൂത്തുലഞ്ഞത്. നദിയുടെ ഇരുകരകളിലും പിങ്ക് നിറത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന മണിമരുതി പൂവുകളില്‍ നിന്നും തേന്‍ നുകരാന്‍ ചിത്രശലഭങ്ങളും പക്ഷികളും തേനീച്ചകളും കുറവല്ല. കല്ലാറിലെ വെള്ളത്തിലേക്ക് ചാഞ്ഞ് കിടക്കുന്ന മണിമരുതി മരത്തിന്റെ ചില്ലകളിലാണ് പൂക്കള്‍ ഏറെയും വിടര്‍ന്നത്.

പിങ്ക്, വയലറ്റ് വര്‍ണങ്ങള്‍ വാരി വിതറിയ പോലെയാണ് പൂക്കള്‍ പൂത്തു നില്‍ക്കുന്നത്. നനവാര്‍ന്ന ഈര്‍പ്പ മരങ്ങളില്‍ കാണപ്പെടുന്ന മണിമരുതി ”ലെഗര്‍സ്‌ട്രോമിയ റിജിനെ’ എന്നാണ് ശാസ്ത്രീയനാമം. കേരളം ശ്രീലങ്ക, ബര്‍മ, മലയ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും വളരുന്നത്. അടമരുത്, പീകടുക്കൈ, പിള്ളമരുത്, വെടമരുത് എന്നിങ്ങനെ തമിഴിലും മണിമരുതി വിളിക്കപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ഇത് വെണ്‍ തേക്ക് എന്നും അറിയപ്പെടുന്നു. 30 മുതല്‍ 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍ ഏപ്രില്‍, മേയ് മാസങ്ങളിലാണ് പൂക്കുന്നത്. ഈടും ബലവുമുള്ള മണിമരുതി തടി ഉപകരണങ്ങള്‍ക്കും കെട്ടിട നിര്‍മാണത്തിനും വിറകിനും കരി നിര്‍മാണത്തിനും വേണ്ടി ഉപയോഗിക്കുന്നതിനാല്‍ എണ്ണം പരിമിതമായിക്കൊണ്ടിരിക്കുന്നു എന്നതില്‍ സത്യാവസ്ഥ ഏറെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...