കാര്‍ കത്തിച്ച കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വടകര : റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിച്ച കേസില്‍ പ്രതി പിടിയില്‍. താഴെഅങ്ങാടി ആട്മുക്കില്‍ പുതിയപുരയില്‍ ഹംസ (46) യെയാണ് വടകര പോലീസ് പിടികൂടിയത്. താഴെ അങ്ങാടി മുക്കോല ഭാഗത്ത് നിര്‍ത്തിയിട്ട വലിയവളപ്പില്‍ യുനാനി ഡോക്ടര്‍ സെയ്ത് മുഹമ്മദ് അനസിന്റ കെ.എല്‍ 18 എസ് 5604 കാറാണ് കത്തിച്ചത്. വെള്ളിയാഴ്‌ച പുലര്‍ച്ചെയോടെയാണ് സംഭവം. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. സമീപത്ത് നിര്‍ത്തിയിട്ട ഈച്ചിലിന്റെവിട ഫിറോസിന്റ കെ.എല്‍ 18 യു 1238 കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായി.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. നേരത്തെ മൂന്ന് തീവെപ്പ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കോടതി വെറുതെ വിടുകയായിരുന്നു. വടകര എസ്.ഐ എം.നിജീഷ് അറസ്റ്റ് ചെയ്ത പ്രതിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ശേഷം കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...